കരിക്കോട്ടക്കരി യു.പി.സ്കൂളിൽ പഠനോപകരണ വിതരണം നടന്നു.
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടന്നു. കരിക്കോട്ടക്കരി യു.പി.സ്കൂളും വി ഫോർ യു എന്ന സന്നദ്ധ സംഘടനയും രാരാവീസ് റെസ്റ്റോറന്റും സംയുക്തമായി നടത്തിയ പഠനോപകരണ വിതരണം അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീജ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ റവ.ഫാ.ജിന്റൊ പന്തലാനിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി വാഴാംപ്ലാക്കൽ , സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ്,പി.ടി.എ. പ്രസിഡന്റ് തോമസ് എൻ.പി, മദർ പി.ടി.എ. പ്രസിഡന്റ് ജാൻസി ജോബി, ജെയ്സൺ കെ.ജെ,വി ഫോർ യു വളണ്ടിയർമാരായ ജിമ്മി വാഴാംപ്ലാക്കൽ, ഷാജി മടയംകുന്നേൽ, ബേബി ചിറ്റേത്ത് എന്നിവർ സംസാരിച്ചു. ബേഗ്, കുട, നോട്ടുബുക്കുകൾ ,തുടങ്ങി ഒരു വർഷത്തേക്ക് കുട്ടികൾക്കാവശ്യമുള്ള മുഴുവൻ പഠനോപകരണങ്ങളും ഉൾപ്പെടുത്തിയ കിറ്റാണ് കുട്ടികൾക്കായി വിതരണം ചെയ്തത്.
0 Comments