ബോർഡ് എഴുതിയിരിക്കുന്നത് മലയാളത്തിൽ അത് വായിക്കേണ്ടത് അന്യസംസ്ഥാനക്കാർ

പാൽച്ചുരം: ബോർഡ് എഴുതിയിരിക്കുന്നത് മലയാളത്തിൽ അത് വായിക്കേണ്ടത് അന്യസംസ്ഥാനക്കാർ. പാൽചുരം ചുരത്തിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് കാരണം ഇതാണ്. കൊട്ടിയൂർ -ബോയ്സ് ടൗൺ ചുരം റോഡിൽ വലിയ ചരക്ക് വാഹനങ്ങൾ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നത് പതിവാകുന്നു. പാൽചുരം ചുരത്തിലെ വീതികുറഞ്ഞ വളവുകളിൽ ആണ് ഇത്തരത്തിൽ ഇതിൽ വലിയ വാഹനങ്ങൾ കുടുങ്ങുന്നത്. 15 ടൺ ഭാരത്തിൽ അധികം വഹിക്കുന്ന വാഹനങ്ങൾ അവൾ ഇതുവഴി കടന്നു പോകാൻ പാടില്ല എന്ന് എന്ന് മലയാളത്തിൽ  ബോയ്സ് ടൗൺ ജംഗ്ഷനിൽ  ബോർഡ് എഴുതിവെച്ചിട്ടുണ്ട്.  പക്ഷേ ഇത് മനസ്സിലാകാത്തതാണ് അന്യസംസ്ഥാന ഡ്രൈവർമാർ ഈ വഴി എത്തി കുടുക്കിൽ പെടുന്നത്. അന്തർസംസ്ഥാന പാതകളിലെല്ലാം വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ ഉണ്ടെങ്കിലും പിഡബ്ല്യുഡി അധികൃതർ ഇവിടെ സ്ഥാപിച്ചിരിക്കുന്ന അറിയിപ്പ്ബോർഡിൽ ഒരു ഭാഷ മാത്രമേയുള്ളൂ. നിരവധിതവണ നാട്ടുകാർ  അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി എങ്കിലും ഫലം ഉണ്ടായിട്ടില്ല. വലിയ വാഹനങ്ങളിൽ ചുരത്തിൽ കുടുങ്ങിയതോടെ മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തിങ്കളാഴ്ച രാവിലെയും കർണാടകത്തിൽ നിന്നും ചരക്കുമായി വന്ന ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറി പിന്നോട്ട് എടുത്തതിനുശേഷം ആണ് ഗതാഗതം പുനസ്ഥാപിക്കാൻ ആയത്. ഇനിയെങ്കിലും  വിവിധ ഭാഷകളിലുള്ള അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് അന്യസംസ്ഥാന ഡ്രൈവർമാർക്കും വായിച്ചു മനസ്സിലാക്കാൻ  കഴിയുന്ന വിധം  സംവിധാനമൊരുക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.