ആരോഗ്യ ഇന്‍ഷൂറന്‍സ്; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത


സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ സപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ ആരംഭിക്കുന്നതായി സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.   ആരോഗ്യ ഇന്‍ഷൂറന്‍സ് സംബന്ധമായ പുതിയ രജിസ്‌ട്രേഷന്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി  നിലവില്‍ ആരംഭിച്ചിട്ടില്ലെന്നും വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരമാണെന്നും അക്ഷയ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച മറ്റ് എന്തെങ്കിലും അറിയിപ്പുകളുണ്ടെങ്കില്‍ പത്ര മാധ്യമങ്ങള്‍ വഴി  നല്‍കുമെന്നും കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു.