കോളയാട് ഓട്ടോ ടാക്സിക്ക് മുകളിൽ മരം കടപുഴകി വീണ് അപകടം

കോളയാട് മൊട്ടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്ക്. രാത്രി 9.45 ഓടെയായിരുന്നു അപകടം. ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇവിടെ ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നു. പേരാവൂർ ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി. മരം വീണ് കോളയാട് തലശ്ശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ  മരം മുറിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു