വിമുക്തി കേളകം പഞ്ചായത്ത്തല കമ്മിറ്റി യോഗം നടത്തി
കേളകം ഗ്രാമ പഞ്ചായത്തുതല വിമുക്തി കമ്മിറ്റി യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.രാജൻ ചർച്ചകൾക്ക് നേതൃത്വം നൽകി.
വിമുക്തി പ്രവർത്തനങ്ങളും എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും വിശദീകരിച്ച് സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ സംസാരിച്ചു.
വിമുക്തി ഊരുണർവ്വ് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 10.30ന് അടക്കാത്തോട് വാളുമുക്ക് കോളനിയിൽ നടത്തുന്നതിനു തീരുമാനമായി. വളയഞ്ചാൽ, പെരുന്താനം, ഇല്ലിമുക്ക്, ഐടിസി, നാനാനി പൊയിൽ, ശാന്തിഗിരി കോളനികളിലും ഊരുണർവ്വ് പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ മാസം വിമുക്തി പഞ്ചായത്തുതല കൺവെൻഷൻ നടത്തും. തുടർന്ന് സ്കൂൾ തല ജാഗ്രതാ സമിതികൾ സജീവമാക്കും. സ്കൂൾ പരിസരങ്ങളിൽ യെല്ലോ ലൈൻ രേഖപ്പെടുത്തി പുകയില വിമുക്ത മേഖലാ പ്രഖ്യാപനം നടത്തും.
കമ്മിറ്റി കൺവീനർ (പഞ്ചായത്ത് സെക്രട്ടറി) പി.കെ.വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ എൻ.സി.വിഷ്ണു, വാർഡ് മെമ്പർമാർ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments