തിരുവനന്തപുരം: ഡിസംബർ രണ്ടുമുതൽ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടത്തുന്ന കരസേന റിക്രൂട്ട്മെൻറ് റാലിക്കുള്ള ഓൺലൈൻ രജിസ്േട്രഷൻ തുടങ്ങി.
റാലിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 16 വരെ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്േട്രഷൻ ചെയ്യാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കൻ ജില്ലകളിലുള്ളവർക്കുവേണ്ടി സോൾജിയർ ജനറൽഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജിയർ േട്രഡ്സ്മെൻ, സോൾജിയർ ടെക്നിക്കൽ (നഴ്സിങ് അസിസ്റ്റൻറ്) എന്നീ തസ്തികകളിലേക്കാണ് റാലി നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസുമായി (പാങ്ങോട്) നേരിട്ടോ, 04712351762 എന്ന നമ്പറിലോ ബന്ധപ്പെടുക.

0 Comments