കോട്ടയം : കോട്ടയം കുമളി റോഡിൽ ചോറ്റിക്കും ചിറ്റടിക്കുമിടയിൽ ലോറിയും കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു 3 പേർ മരിച്ചു. 2 പേരുടെ നില അതീവ ഗുരുതരം.


കാർ യാത്രികനായ പെരുവന്താനം സ്വദേശി നേരിയാനിക്കൽ ശ്രീധരൻ പിള്ളയാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേർ ബൈക്ക് യാത്രികരായ വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി (48), മണ്ണശേരി അരുൺകുമാർ എന്നിവരാണ്.

Loading...
തമിഴ്‌നാട് സ്വദേശികളുടെ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണം. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.