കേളകം മൃഗാശുപത്രിയിൽ ഡോക്ടറില്ല കർഷകർ ദുരിതത്തിൽ

അടക്കാത്തോട്ടിൽ  സ്ഥിതി ചെയ്യുന്ന കേളകം മൃഗാശുപത്രിയിൽ ഡോക്ടറില്ലാതായിട്ട് ഒരു മാസമായി ക്ഷീര കർഷകരുൾപ്പെടെയുള്ള കർഷകർ ദുരിതത്തിൽ. നിലവിലുണ്ടായിരുന്ന ഡോക്ടർ ബീറ്റു ജോസഫ് കൊമ്മേരി ആട് ഫാം ഡയറക്ടറായി പ്രമോഷൻ ലഭിച്ച്   പോയതാണ്   നിലവിലെ അവസ്ഥക്ക് കാരണം. കേളകം പഞ്ചായത്ത് പരുതിയാലുള്ള മൂന്നോളം ക്ഷീരസംഘങ്ങളിലെ നൂറുകണക്കിന് ക്ഷീര കർഷകർക്കും, മറ്റ് വളർത്തുമൃഗങ്ങളുള്ളവർക്കും മൃഗഡോക്ടറില്ലാത്തത് വലിയ ദുരിതത്തിലാകുന്നു. പ്രദേശത്തെ കശാപ്പുശാലകളിൽ എത്തിക്കുന്ന അറവുമൃഗങ്ങളെ പരിശോധിച്ച് സർട്ടിഫിക്കേറ്റ് നല്കേണ്ടതും, വളർത്തു മൃഗങ്ങളുടെ ഇഷ്യുറൻസ് ചെയ്യേണ്ടതും മൃഗഡോക്ടറാണ്. പഞ്ചായത്ത് തലത്തിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന വിവധ പദ്ധതികളുടെ നടത്തിപ്പു ചുമതലും മൃഗഡോക്ടർക്കാണ്. നിലവിൽ കൊട്ടിയൂർ മൃഗാശുപത്രി വെറ്റനറി ഡോക്ടറക്കാണ് കേളകത്തിന്റെ കൂടി ചുമതല . അടിയന്തരമായി കേളകം മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കണം എന്നാണ് കർഷകരുടെ ആവശ്യം.