വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ദീന് നേരെ ഒറ്റപ്പാലത്ത് അക്രമം: വ്യാപക പ്രതിഷേധം:
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ദീൻ ,സംസ്ഥാന സിക്രട്ടറി കെ.സേതുമാധവൻ എന്നിവർക്ക് നേരെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് അക്രമം. അക്രമത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും, അക്രമത്തിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി യൂനിറ്റ് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തണമെന്ന് സംസ്ഥാന ജനറൽ സിക്രട്ടറി അപ്സര രാജു, ഖജാഞ്ചി ദേവസ്വ മേച്ചേരി എന്നിവർ അറിയിച്ചു.
0 Comments