ലെൻസ്ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം
ഇരിട്ടി: ലെൻസ്ഫെഡ് ഇരിട്ടി താലൂക്ക് സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിർമ്മാണരംഗത്ത് പ്രാക്ടീസ് ചെയ്യുന്ന പ്രൊഫഷണലുകളുടെ സംഘടനയായ ലെൻസ്ഫെഡിന്റെ പാലക്കാട് വെച്ച് ഡിസംബർ 20 , 21 തീയതികളിൽ നടക്കുന്ന പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായായിരുന്നു സമ്മേളനം. ജില്ലാ സമ്മേളനം നവംബർ 14 തീയതി കണ്ണൂരിൽ വച്ച് നടക്കും.
മാടത്തിൽ സെറാനോ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംഘടനയുടെ താലൂക്ക് പ്രസിഡണ്ട് സാജു ജോർജ് അധ്യക്ഷനായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിനടുപറമ്പിൽ, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യൻ , താലൂക്ക് വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ വർഗീസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എ. കെ. ജയചന്ദ്രൻ , .ജില്ലാ പ്രസിഡണ്ട് പി .വി. കനകരാജ് , ജില്ലാസെക്രട്ടറി എ .സി. മധുസൂദനൻ, സി.കെ. ഉമേഷ് , എൻ. പി. പ്രഭാകരൻ, ഡേവിഡ് ജോസഫ്, പി.പി . കിഷോർ കുമാർ ,പി. കെ. പവിത്രൻ , ബിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
0 Comments