വ്യാപാരി വ്യവസായി ഏകോപന സമിതി 29 ന് സംസ്ഥാന വ്യാപകമായ് കടകളടച്ച് പണിമുടക്കുന്നു

വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ പീഡിപ്പിച്ച്
ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടിയിൽ
പ്രതിഷേധിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായ് കടകളടച്ച്
പണിമുടക്കി ജില്ലാ കലക്ട്രേറ്റുകളിലേക്കും
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ
മാർച്ചും ധർണ്ണയും നടത്തും.
മാവേലിക്കര താലൂക്കിലെ ചെറുകിട വ്യാപാരിയായ ജീവൻ
ആത്മഹത്യാശ്രമത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ
ചികിത്സയിലാണ്. വരും നാളുകളിൽ സംസ്ഥാനത്ത്
ആത്മഹത്യകളുടെ എണ്ണം വർദ്ധിക്കും. ഖജനാവിലേക്ക്
വരുമാനമുണ്ടാക്കാൻ സർക്കാർ നടത്തുന്ന ഹീനമായ
നടപടിയിൽ നിന്ന് പിന്മാറിയില്ലങ്കിൽ അനിശ്ചിതകാലത്തേക്ക്
സ്ഥാപനങ്ങൾ അടച്ചിട്ട് കൊണ്ട് വ്യാപാരികൾ ഒന്നടങ്കം
തെരുവിലിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീനും
ജനറൽ സെക്രട്ടറി രാജു അപ്ലേസരയും പറഞ്ഞു.