ചെടിക്കുളത്ത് ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായ ഭീമ ഹർജി ഒപ്പുശേഖരണം ഫാ. ജോൺ പൊന്നമ്പേൽ ഉദ്ഘാടനം ചെയ്തപ്പോൾ.


ഇരിട്ടി. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി സർക്കാരിലേക്ക്് സങ്കടഹർജി നൽകുന്നതിനായുള്ള എടൂർ ഫൊറോനയിൽ നടത്തിയ ഒപ്പുശേഖരണത്തിൽ ആയിരങ്ങൾ പങ്കാളികളായി. 8 കേന്ദ്രളിൽ പള്ളികൾ കേന്ദ്രീകരിച്ച് ഒരേ സമയം കർഷകർ നിവേദനത്തിലേക്കായി ഒപ്പിട്ടു.  ചെടിക്കുളത്ത് വികാരി ഫാ. ജോൺ പൊന്നമ്പേൽ ഉദ്ഘാടനം ചെയ്തു. ഷിബു കുളങ്ങര, ബിനോജ് വയലുങ്കൽ എന്നിവർ പ്രസംഗിച്ചു.
വെളിമാനത്ത് അസി. വികാരി ഫാ. ലിയോ നടുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ ഫിലിപ്പ് ഞാമത്തോലി, സാജു തെക്കേക്കര എന്നിവർ പ്രസംഗിച്ചു. കരിക്കോട്ടക്കരിയിൽ വികാരി ഫാ.ആന്റണി പുന്നൂർ ഉദ്ഘാടനം ചെയ്തു. ഫാ. ജിന്റോ പന്തലാനിക്കൽ, കോ - ഓർഡിനേറ്റർ കെ.വി.സെബാസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു.
എടപ്പുഴയിൽ വികാരി ഫാ. മാത്യു കളപ്പുരയ്ക്കൽ  ഉദ്ഘാടനം ചെയ്തു. മാത്യുക്കുട്ടി വട്ടുകുളത്തിൽ പ്രസംഗിച്ചു. ഉരുപ്പുംകുറ്റിയിൽ വികാരി ഫാ.ടോമി നടുവിലേക്കൂറ്റ് ഉദ്ഘാടനം ചെയ്തു. സജി കല്ലടത്താഴെ പ്രസംഗിച്ചു.  മാങ്ങോട്  വികാരി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. ജെയിംസ് പാറയിൽ പ്രസംഗിച്ചു. കീഴ്പ്പള്ളിയിൽ ഫാ.ജോർജ് തെക്കുംചേരി ഉദ്ഘാടനം ചെയ്തു. കോ -  ഓർഡിനേറ്റർ ജെയിംസ് പുളിയാനിക്കാട്ട്, റ്റൈറ്റസ് വെട്ടംതടത്തിൽ എന്നിവർ പ്രസംഗിച്ചു. വട്ട്യറയിൽ വികാരി ഫാ. ജോസഫ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ മൈക്കിൾ തടത്തിമാക്കൽ പ്രസംഗിച്ചു. കർഷക അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ഭീമഹർജി നൽകുന്നതിനാണ് ഒപ്പുശേഖരം നടത്തിയത്.
ഭാവി സമരപരിപാടികൾ ആലോചിക്കുന്നതിനായി എടൂർ ഫൊറോനതല കർമ്മസമതി യോഗം  (30-10) 5 ന് എടൂർ പാരിഷ് ഹാളിൽ ചേരുമെന്ന് രക്ഷാധികാരി ഫാ. ആന്റണി മുതുകുന്നേൽ, ചെയർമാൻ ഫാ. ജോണി പൊന്നമ്പേൽ, കൺവീനർ മാത്തുക്കുട്ടി പന്തപ്ലാക്കൽ എന്നിവർ അറിയുന്നു. എടൂർ, നെല്ലിക്കാംപൊയിൽ, കുന്നോത്ത് ഫൊറോനകളുടെ യോജിച്ചുള്ള സമരം ആലോചിക്കുന്നതിനായി 3 ഫൊറോനകളിൽ പ്രതിനിധികളുടെ യോഗവും നടക്കും.