കേരളത്തിന്റെ ഭാവിഭീഷണി ഭൂമിക്കടിയിലെ ഗര്‍ത്തങ്ങള്‍
കേരളം ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണി ഭൂഗര്‍ഭത്തില്‍ സ്വമേധയാ രൂപം കൊള്ളുന്ന ഗര്ത്തങ്ങളായിരിക്കുമെന്ന് പ്രമുഖ പരിസ്ഥിതി വിദഗ്ധനും സിക്കിം ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ പ്രഫസര്‍ വി.കെ. ശര്‍മ അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി വന്ന രണ്ട് പ്രളയ ശേഷം ഇൗ ഗര്ത്തങ്ങളുണ്ടാകുന്ന പ്രതിഭാസം ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ അന്തര്‍ദേശീയ ദുരന്തനിവാരണ ഇന്‍സ്റ്റിറ്റ്യൂട്ട് അന്തര്‍ദേശീയ ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ബഹുനില കെട്ടിടങ്ങള്‍ വ്യാപകമായ തോതിലുയര്ന്നിട്ടുണ്ട്. അവയുടെ അടിത്തറകള്ക്കിടയില്നിന്ന് മണ്ണൊഴിഞ്ഞുപോയി ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയെന്നത് പ്രവചനാതീതമായ ദുരന്തമാണ് ക്ഷണിച്ചുവരുത്തുക.
കേരളത്തിലെ പലയിടങ്ങളിലും പ്രളയത്തിനു മുമ്ബും പിമ്ബും കെട്ടിടങ്ങള്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ വാര്‍ത്തകള്‍ വന്നിട്ടും മണ്ണിനടിയില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്ന പ്രതിഭാസം വലിയ വിപത്തായി കാണുകേയാ അതിനെ തടയാനുള്ള മുന്‍കരുതലുകള്‍ വേണ്ടത്ര ജാഗ്രതയോടെ കൈക്കൊള്ളാേനാ തയാറായിട്ടില്ല. ഇൗ പ്രതിഭാസം ഗൗരവമായെടുത്ത് അതിനെ നേരിടാനുള്ള മുന്‍കരുതല്‍ കേരളം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
0 Comments