ഗർത്തത്തിൽ പെട്ട് വാഹനങ്ങൾ അപകടത്തിൽ പെടുന്നു

കേളകം ടൗണിൽ കുരിശുപള്ളിക്ക് സമീപം  റോഡിൽ രൂപപ്പെട്ട വലിയ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നത് വാഹനങ്ങൾക്കും   കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നു.
വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടിയതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.  അതികൃതർ എത്രയും പെട്ടന്ന് അറ്റകുറ്റപണികൾ നടത്തിയില്ലെങ്കിൽ അപകട പരമ്പരകൾക്ക് വഴിയൊരുക്കുമെന്ന് വ്യാപാരികൾ പറയുന്നു.