വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേള: വർക്ക് എക്സ്പീരിയൻസിൽ ബഡിംഗ്, ഗ്രാഫ്റ്റിംഗ് ആന്റ് ലെയറിംഗ് വിഭാഗത്തിൽ അടക്കാത്തോട് സ്വദേശിക്ക് ഒന്നാം സ്ഥാനം

 ആറാട്ടുതറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന
വയനാട് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസിൽ ബഡിംഗ്, ഗ്രാഫ്റ്റിംഗ് ആന്റ് ലെയറിംഗ് വിഭാഗത്തിൽ 10/10 മാർക്കോടെ  അടക്കാത്തോട് സ്വദേശിക്ക് ഒന്നാം സ്ഥാനം .മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥി പടിയക്കണ്ടത്തിൽ ജോയൽ തോമസ് ആണ് മലയോരത്തിന് അഭിമാനമായ നേട്ടം കൈവരിച്ചത്.കാർഷിക മേഖലയിൽ  വൈവിധ്യങ്ങളായ കൃഷിരീതി നടത്തി ശ്രദ്ധേയനും, വിദേശ ഫലവൃക്ഷത്തോട്ടം നടത്തി പ്രശസ്തനുമായ പടിയക്കണ്ടത്തിൽ തോമസ് - പ്രിൻസി ദമ്പതികളുടെ മകനാണ് ജോയൽ.