ക്ലീൻ ബാവലി ഗ്രീൻ മലയോരം പദ്ധതിയുടെ സംഘാടക സമിതി യോഗം ഇന്ന് പേരാവൂരിൽ
പേരാവൂർ: ക്ലീൻ ബാവലി ഗ്രീൻ മലയോരം പദ്ധതിയുടെ സംഘാടക സമിതി യോഗം ബുധനാഴ്ച (ഒക്ടോ-23) പേരാവൂർ റോബിൻസ് ഹാളിൽ ചേരുമെന്ന് ഡി.വൈ.എഫ്.ഐ.നേതാക്കൾ അറിയിച്ചു.വൈകിട്ട് നാലു മണിക്ക് ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.
ജില്ലാ ഹരിത കേരള മിഷന്റെയും ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടേയും നേതൃത്വത്തിൽ മേഖലയിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
വ്യാപാരികൾ, പരിസ്ഥിതി സംഘടനകൾ , കുടുംബശ്രീ, വിവിധ ക്ലബ്ബുകൾ, എൻഎസ്എസ് യൂണിറ്റുകൾ, മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവയും ഈ സദുദ്യമത്തിൽ പങ്കാളികളാവും.ബാവലിയെ സ്‌നേഹിക്കുന്ന, ആശ്രയിക്കുന്ന മലയോരത്തെ എല്ലാ സംഘടനകളും ബുധനാഴ്ചത്തെ യോഗത്തിൽ സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.


0 Comments