ബില്ല് കുടിശിഖ അടക്കാനാവാതെ കോളനികൾ ഇരുട്ടിൽ !പരിഹാരമുണ്ടാക്കാൻ നടപടിയെടുക്കുമോ അധികൃതർ,,,,?
കേളകം:വൈദ്യുതി ബില്ലില്‍ കുടിശിക മലയോരത്തെ ആദിവാസികോളനികളിലെ ഫ്യൂസ് ഊരല്‍ തുടരുന്നു .കെ എസ് ഇ ബിക്ക് പിരിഞ്ഞ്കിട്ടാനുള്ളത് എട്ട് ലക്ഷത്തിലധികം രൂപ.കെ എസ് ഇ ബി കേളകം സെക്ഷന് കീഴിലെ കൊട്ടിയൂര്‍ കേളകം പഞ്ചായത്തുകളിലെ 16 കോളനികളിലെ 188 കുടുംബങ്ങളാണ് വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയിട്ടുള്ളത്.290 കുടുംബങ്ങളിലാണ് വൈദ്യുതി കണക്ഷന്‍ ഉള്ളത്.ആയിരം രൂപയില്‍ തൈഴെ കുടിശിക വരുത്തിയ 58 കുടുംബങ്ങളും ,ആയിരം മുതല്‍ അയ്യായിരം രൂപ വരെ കുടിശിക വരുത്തിയിട്ടുള്ള 68 കുടുംബങ്ങളും അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ കുടിശിക വരുത്തിയിട്ടുള്ള 30 തോളം കുടുംബങ്ങളും പതിനായിരത്തിന് മേല്‍ കുടിശിക വരുത്തിയിട്ടുള്ള 30 ഓളം കുടുംബങ്ങളുമാണുള്ളത്.കൊട്ടിയൂര്‍ ,കേളകം പഞ്ചായത്തുകളിലെ പൂക്കുണ്ട്,നരിക്കടവ്,നെല്ലിയോടി ,കണ്ടപ്പുനം ,പാല്‍ചുരം കോളനികളിലാണ് വന്‍ തുക കെ എസ് ഇ ബിക്ക് ലഭിക്കാനുള്ളത്ത് 8,64,655 രൂപയാണ് ഈ ഇനത്തില്‍ കെ എസ് ഇ ബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത്.
0 Comments