ഫസല്‍ വധം: കാരായിമാരുടെ ഭാര്യമാര്‍ സിബിഐക്കു ഹര്‍ജി നല്‍കും
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും ഭാര്യമാര്‍ സിബിഐക്കു വീണ്ടും ഹര്‍ജി നല്കുമെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഫസല്‍ കേസുമായി ബന്ധപ്പെട്ടു നിയമപരമായി എല്ലാ കാര്യങ്ങളും ചെയ്യും. സിബിഐ തുടരന്വേഷണം നടത്താന്‍ തയാറാകണം. നിരപരാധികളായ കാരായി രാജനെയും ചന്ദ്രശേഖരനെയും ഇനിയും ശിക്ഷിച്ചുകൂടാ. ജാമ്യവ്യവസ്ഥയിലും യഥാര്‍ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിലും നീതിനിഷേധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജയരാജന് ചൂണ്ടിക്കാട്ടി.
0 Comments