മനുഷ്യ ചങ്ങല സംഘടിപ്പിക്കും

മാനന്തവാടി ∙ നോർത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ചിലെ സ്വാഭാവിക വനമായി മാറിയ തേക്ക്  പ്ലാന്റേഷൻ വെട്ടിമാറ്റി വീണ്ടും തേക്ക് നടാനുള്ള തീരുമാനത്തിന് എതിരെ17ന് മാനന്തവാടി നഗരസഭ മനുഷ്യ ചങ്ങല സംഘടിപ്പിക്കും. നഗരസഭാധ്യക്ഷൻ വി.ആർ. പ്രവീജിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒണ്ടയങ്ങാടി മുതൽ കാട്ടിക്കുളം 54 വരെയാണ് മനുഷ്യ ചങ്ങല തീർക്കുന്നത്.