സംസ്ഥാനത്തെ സ്​കൂളുകള്‍ക്ക്​ ആസ്​ബസ്​റ്റോസ് ഷീറ്റ്​​ മേല്‍ക്കൂര നിരോധിച്ച്‌​ സര്‍ക്കാര്‍ ഉത്തരവ്​

നിലവില്‍ ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ മേല്‍ക്കൂരയുള്ള സ്​കൂളുകള്‍ രണ്ട്​ വര്‍ഷത്തിനകം അവ നീക്കം ചെയ്​ത്​ പകരം അനുയോജ്യമായ മേല്‍ക്കൂര സ്​ഥാപിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പി​​െന്‍റ ഉത്തരവില്‍ പറയുന്നു. ഹൈകോടതി ഉത്തരവിന്റെ അടിസ്​ഥാനത്തിലാണ്​ നടപടി. ആസ്​ബസ്​റ്റോസ്​ ഷീറ്റ്​ വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്​നം സൃഷ്​ടിക്കുമെന്ന കണ്ടെത്തലി​​െന്‍റ അടിസ്​ഥാനത്തിലായിരുന്നു കോടതിയുടെ ഇടക്കാല വിധി. സംസ്​ഥാനത്തെ മുഴുവന്‍ സ്​കൂളുകള്‍ക്കും ഉത്തരവ്​ ബാധകമാണ്​.