കൊട്ടിയൂരിലെ ദേവു അമ്മക്ക് വെൽഫെയർ പാർട്ടിയുടെ തണൽ:പ്രളയദുരിതാശ്വാസം
വീടിന്റെ താക്കോൽദാനം ഇന്ന്
കൊട്ടിയൂർ: പ്രളയകാലത്ത് കിടപ്പാടം നഷ്ടപ്പെട്ട കൊട്ടിയൂർ വില്ലേജിലെ കണ്ടപ്പനയിലെ ദേവുഅമ്മക്ക് വേണ്ടി വെൽഫെയർ പാർട്ടി നിർമിച്ചുനൽകിയ വെൽഫെയർ ഹോമിന്റെ താക്കോൽദാനം പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി നീണ്ടുനോക്കിയിൽ വെച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറും. പ്രളയകാലത്ത് വീട് തകർന്ന ദൈന്യതയിലായ എൺപത് കാരി ദേവു അമ്മയുടെ നൊമ്പരമറിഞ്ഞാണ് വെ ൽഫെയർ പാർട്ടി വീടുനിര്മാണം ഏറ്റെടുക്കുകയും ടീംവെൽഫെയർ പ്രവർത്തകർ പീപ്പിൾ ഫൌണ്ടേഷന്റെ സഹായത്തോടെയാണ് പണി പൂർത്തീകരിച്ചത്. ചടങ്ങിൽ സൈനുദ്ധീൻ കരിവെള്ളൂർ(ജില്ലാ പ്രസിഡന്റു) മുഖ്യപ്രഭാഷണം നടത്തും.
കൂടാതെ വി.വി. ചന്ദ്രൻ മാസ്റ്റർ(ജില്ലാവൈസ് പ്രസിഡന്റു), കെ.കെ.അബ്ദുള്ള(ജില്ലാവൈസ് പ്രസിഡന്റു), ഡോ:മിസ്അ।ബ്(ഫ്രറ്റെണിറ്റി ജില്ലാ വൈസ്പ്രസിഡന്റ്), കെ കെ ഫിറോസ്(പീപ്പിൾ ഫൌണ്ടേഷൻ), നാണിടീച്ചർ(ജില്ലാ കമ്മിറ്റിയംഗം), സാബിറ ടീച്ചർ(മണ്ഡലം പ്രസിഡന്റ്), അസീസ് പേരാവൂർ(മണ്ഡലം സെക്രട്ടറി), ഖാദർ ദർശന, സിദ്ധീഖ് ടിപി, കരിക്കൻ മൂപ്പൻ, ഇസ്മായിൽ അടക്കത്തോട്, ഫൈസൽ ആറളം, ഷാനിഫ് ഇരിട്ടി തുടങ്ങിയവരും പങ്കെടുക്കുന്നു


0 Comments