വയനാട് ജില്ലയിലെ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്ക് പ്രതിമാസം 3000 രൂപ സഹായധനം
വയനാട്: വയനാട് ജില്ലയിലെ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്ക് പ്രതിമാസം 3000 രൂപ സഹായധനം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുന്ന ജീവനം പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.
പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച 70 ലക്ഷം രൂപയാണ് ആണ് പദ്ധതി നടത്തിപ്പിന് ചിലവഴിക്കുന്നത്. ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ മുതല്‍ പ്രവാസികള്‍ വരെ ഈ സംരംഭത്തില്‍ പൂര്‍ണമനസ്സോടെ സ്വീകരിച്ചു.
ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച വയനാട് ജില്ലാ പഞ്ചായത്തിനെയും മറ്റ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. വയനാട് ജില്ലയിലെ ഡയാലിസിസ് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാവും ഈ പദ്ധതി എന്ന് മന്ത്രി പറഞ്ഞു
0 Comments