ക്ലീന്‍ ബാവലി - ഗ്രീന്‍ മലയോരം പദ്ധതിയുടെ സംഘാടക സമിതി രൂപീകരണ യോഗം പി പി ദിവ്യ ഉദ്ഘാടനം ചെയ്തു

പേരാവൂര്‍: ഡിവൈഎഫ്ഐ, ഹരിത കേരള മിഷൻ എന്നിവയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്ലീന്‍ ബാവലി - ഗ്രീന്‍ മലയോരം പദ്ധതിയുടെ സംഘാടക സമിതി രൂപീകരിച്ചു. കണ്ണൂരിന്റെ കുടിവെള്ള സ്രോതസായ ബാവലിപുഴ  പ്ലാസ്റ്റിക്കും ഉപയോഗ ശൂന്യമായ തുണികളുൾപ്പെടെയുള്ള മാലിന്യങ്ങളും പേറി നാശത്തിന്റെ വക്കിലായതിനെത്തുടർന്നാണ് പുഴ ശുചീകരണത്തിനായി   ഡിവൈഎഫ്ഐയുടെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ജനകീയ മുന്നേറ്റത്തിനൊരുങ്ങുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ബഹുജന സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍ ,സ്‌കൂളുകള്‍ , സ്ഥാപനങ്ങള്‍ ,എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ ഒറ്റ ദിവസം കൊണ്ട്  ബാവലി പുഴ ശുചീകരിക്കാനാണ് നീക്കം. 2020 ജനുവരി 11 ന്  കൊട്ടിയൂർ  പഞ്ചായത്തിലെ ചെകുത്താന്‍ തോട് മുതല്‍ ,കാക്കയങ്ങാട് പാലപുഴ  പാലം വരെയുള്ള  30 കിലോമീറ്ററോളം ദൈർഘ്യത്തിലുള്ള പുഴ ശുചീകരിക്കും. അതിന് മുന്നോടിയായി   പുഴയുടെ അന്‍പതോളം കൈവഴികളും ജനകീയ പങ്കാളിത്തത്തോടെ  ശുചീകരിക്കും. ക്ലീൻ ബാവലി ഗ്രീൻ മലയോരം ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂർ , കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ സംഘാടക സമിതി വിളിച്ചു ചേർക്കും. പ്രചരണത്തിന്റെ ഭാഗമായി തെരുവു നാടകം, ചിത്രരചന, പോസ്റ്റർ ഡിസൈനിംഗ്, സെമിനാറുകൾ, മൊബൈൽ ഫോട്ടോഗ്രഫി തുടങ്ങിയവ സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ജിജി ജോയി അധ്യക്ഷയായി. കേളകം പഞ്ചായത്ത് പ്രസിഡണ്ട് മെഥിലി രമണൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബാബു ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം നിഷ ബാലകൃഷ്ണൻ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സോമശേഖരൻ, അഡ്വ എം രാജൻ, വി ബാബു, എം സി കുട്ടിച്ചൻ, സ്റ്റാൻലി ജോർജ് കുടുക്കച്ചിറ, ഐഡിയൽ അബ്ദുള്ള, കെ കെ ശ്രീജിത്ത്, എ ഷിബു, കെ അർഷാദ്, എ നിത്യ തുടങ്ങിയവർ സംസാരിച്ചു. കെ വി രോഹിത് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: സ്റ്റാൻലി ജോർജ് (ചെയർമാൻ), വി ഷാജി, പൗലോസ് കൊല്ലുവേലിൽ, എം സി കുട്ടിച്ചൻ, ഷിനോജ് നരിതൂക്കിൽ, സോവിറ്റ് (വൈസ് ചെയർമാൻ). കെ കെ ശ്രീജിത്ത് (കൺവീനർ), സണ്ണി മേച്ചേരി, വി ബാബു, നിഷ ബാലകൃഷ്ണൻ, കൂട്ട ജയപ്രകാശ്, മാത്യൂ മനയ്ക്കൽ, എ നിത്യ (ജോ കൺവീ