കണിച്ചാർ താഴെചാണപ്പാറയിൽ ഭക്ഷണശാലയുടെ മറവിൽ നിരോധിത പുകയില ഉല്പന്ന വില്പന നടത്തിയ വ്യാപാരിയെ പേരാവൂർ എക്സൈസ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് വില്പനക്കായി സൂക്ഷിച്ച ഹാൻസ് ശേഖരം കണ്ടെടുത്തു. ബഹു:എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പുകയില ഉല്പന്ന ശേഖരം പിടികൂടിയത്.
താഴെ ചാണപ്പാറയിൽ പേരിട്ടിട്ടില്ലാത്ത ചായക്കട നടത്തുന്ന മധുസൂദനൻ (56) ആണ് പിടിയിലായത്. ഇയാളുടെ കച്ചവട സ്ഥാപനത്തിലും പരിസരത്തുമായി നടത്തിയ പരിശോധനയിൽ 7.920 കിലോ നിരോധിത പുകയില ഉപ്പന്നങ്ങൾ (660 പൗച്ച് ഹാൻസ്) പിടികൂടി.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, ഷൈബി കുര്യൻ, കെ.എ.ഉണ്ണിക്കൃഷ്ണൻ, കെ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

0 Comments