ഇ​രി​ട്ടി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ത്ത​ര​മ​ല​ബാ​ര്‍ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​രി​ലേ​ക്ക് സ​ങ്ക​ട​ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നാ​യി എ​ടൂ​ര്‍ ഫൊ​റോ​ന​യി​ല്‍ ന​ട​ത്തി​യ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കാ​ളി​ക​ളാ​യി. എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​ള്ളി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ നി​വേ​ദ​ന​ത്തി​ലേ​ക്കാ​യി ഒ​പ്പി​ട്ടു.

ചെ​ടി​ക്കു​ള​ത്ത് വി​കാ​രി ഫാ. ​ജോ​ണ്‍ പൊ​ന്ന​മ്ബേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ബു കു​ള​ങ്ങ​ര, ബി​നോ​ജ് വ​യ​ലു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വെ​ളി​മാ​ന​ത്ത് അ​സി. വി​കാ​രി ഫാ. ​ലി​യോ ന​ടു​പ്പ​റ​മ്ബി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫി​ലി​പ്പ് ഞാ​മ​ത്തോ​ലി, സാ​ജു തെ​ക്കേ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​രി​ക്കോ​ട്ട​ക്ക​രി​യി​ല്‍ വി​കാ​രി ഫാ.​ആ​ന്‍റ​ണി പു​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ജി​ന്‍റോ പ​ന്ത​ലാ​നി​ക്ക​ല്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ട​പ്പു​ഴ​യി​ല്‍ വി​കാ​രി ഫാ. ​മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു​ക്കു​ട്ടി വ​ട്ടു​കു​ള​ത്തി​ല്‍ പ്ര​സം​ഗി​ച്ചു. ഉ​രു​പ്പും​കു​റ്റി​യി​ല്‍ വി​കാ​രി ഫാ.​ടോ​മി ന​ടു​വി​ലേ​ക്കു​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ജി ക​ല്ല​ട​ത്താ​ഴെ പ്ര​സം​ഗി​ച്ചു. മാ​ങ്ങോ​ട് വി​കാ​രി ഫാ. ​ജേ​ക്ക​ബ് കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​യിം​സ് പാ​റ​യി​ല്‍ പ്ര​സം​ഗി​ച്ചു. കീ​ഴ്പ്പ​ള്ളി​യി​ല്‍ ഫാ.​ജോ​ര്‍​ജ് തെ​ക്കും​ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജെ​യിം​സ് പു​ളി​യാ​നി​ക്കാ​ട്ട്, ടൈ​റ്റ​സ് വെ​ട്ടം​ത​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​ട്ട്യ​റ​യി​ല്‍ വി​കാ​രി ഫാ. ​ജോ​സ​ഫ് പു​തു​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മൈ​ക്കി​ള്‍ ത​ട​ത്തി​മാ​ക്ക​ല്‍ പ്ര​സം​ഗി​ച്ചു.

ഭാ​വി സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി എ​ടൂ​ര്‍ ഫൊ​റോ​ന​ത​ല ക​ര്‍​മ​സ​മി​തി യോ​ഗം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ടൂ​ര്‍ പാ​രി​ഷ് ഹാ​ളി​ല്‍ ചേ​രു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജോ​ണി പൊ​ന്ന​മ്ബേ​ല്‍, ക​ണ്‍​വീ​ന​ര്‍ മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. എ​ടൂ​ര്‍, നെ​ല്ലി​ക്കാം​പൊ​യി​ല്‍, കു​ന്നോ​ത്ത് ഫൊ​റോ​ന​ക​ളു​ടെ യോ​ജി​ച്ചു​ള്ള സ​മ​രം ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി മൂ​ന്നു ഫൊ​റോ​ന​ക​ളി​ല്‍ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​വും ന​ട​ക്കും.