കൊ​ര​ട്ടി: കൊ​ര​ട്ടി ദേ​ശീ​യ പാ​ത​യി​ല്‍ മു​രി​ങ്ങൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ള്‍ മ​രി​ച്ചു. പൂ​വ്വ​ത്തു​ശേ​രി വേ​ലം പ​റ​ന്പി​ല്‍ ഷൈ​ന്‍ (52), ഭാ​ര്യ ബി​ന്ദു (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 10.45നാ​യി​രു​ന്നു അ​പ​ക​ടം. സ​ര്‍​വീ​സ് റോ​ഡി​ലൂ​ടെ വ​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് കു​ഴി​യി​ല്‍ വീ​ഴാ​തെ വെ​ട്ടി​ച്ച്‌ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ട​യി​ല്‍ ബൈ​ക്കി​ല്‍ ത​ട്ടു​ക​യും ബൈ​ക്ക് റോ​ഡി​ലേ​ക്ക് വീ​ണ​പ്പോ​ള്‍ പു​റ​കി​ല്‍ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബി​ന്ദു സം​ഭ​വ സ്ഥ​ല​ത്തും, ഷൈ​ന്‍ സെ​ന്‍റ്. ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷ​വും മ​രി​ച്ചു.