ലോകബാങ്ക് മുന്നറിയിപ്പ് ; വളര്‍ച്ചനിരക്ക് ഇടിഞ്ഞുതാഴും
ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചനിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. നടപ്പ് സാമ്ബത്തികവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചനിരക്ക് ആറ് ശതമാനമായി താഴും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാന്ദ്യം പിടിമുറുക്കിയെന്ന് വെളിപ്പെടുത്തുന്നതാണ് ലോകബാങ്കിന്റെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സാമ്ബത്തികസ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട്. വളര്‍ച്ചയില്‍ നേപ്പാളിലും ബംഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ.
നോട്ടുനിരോധനവും തയ്യാറെടുപ്പില്ലാതെ കൊണ്ടുവന്ന ചരക്ക് സേവന നികുതിയുമാണ് തകര്‍ച്ചയ്‌ക്ക് കാരണം. രാജ്യത്തെ ദാരിദ്ര്യം വര്‍ധിക്കും. കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.1 ശതമാനമായി വര്‍ധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പൊതുകടം വര്‍ധിച്ച് ജിഡിപിയുടെ 5.9 ശതമാനമായി. ഇത്രമേല്‍ ദുര്‍ബലമായ സാഹചര്യം സാമ്ബത്തികരംഗത്ത് ഘടനാപരമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും വളര്‍ച്ചയെ കാര്യമായി പിന്നോട്ടടിക്കുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
0 Comments