വാക്ക് ബെല്‍ പദ്ധതിക്ക് തുടക്കം കുറിച്ച്
തൊണ്ടി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പേരാവൂര്‍:പുതുതല മുറ കമ്പ്യൂട്ടര്‍,മൊബൈല്‍ഫോണ്‍ ഗെയിമുകളില്‍ ഒതുങ്ങി കൂടി വ്യായാമം ഇല്ലാതാവുന്ന ഈ കാലഘട്ടത്തില്‍ തൊണ്ടി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വേറിട്ട രീതിയില്‍ നല്ല ആരോഗ്യത്തിന് നല്ല നടത്തം എന്ന സന്ദേശവുമായി വാക്ക് ബെല്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വച്ചാണ് പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാക്ക് ബെല്‍ പദ്ധതി ആരംഭിച്ചത്.എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 3.55ന് സ്‌കൂള്‍ വിടുന്നതിന് തൊട്ട് മുന്‍മ്പായി ബെല്‍ അടിക്കും വിദ്യാര്‍ത്ഥികള്‍ 3 തവണ ഗ്രൗണ്ട് ചുറ്റി നടക്കണം.4.15 വരെയാണ് നടക്കേണ്ടത്.തുടര്‍ന്ന് ദേശീയ ഗാനത്തിന്ശേഷം വീടുകളിലേക്ക് പോവാം.ഇതിന് മുമ്പ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കുന്നതിനായി വാട്ടര്‍ ബെല്‍ പദ്ധതിയും നടപ്പിലാക്കിയിരുന്നു.പ്രധാനാധ്യാപകന്‍ ഒ മാത്യു,പിടിഎ പ്രസിഡന്റ് എസ്തഫാന്‍ തട്ടില്‍,അധ്യാപകരായ എന്‍ ടി തോമസ് ,മറ്റ് അധ്യാപകരുടെയും നേതൃത്വത്തിലാണ് വാക്ക് ബെല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഇതിന്റെ ഔപചാരിക ഉദ്ഘാടനം പിന്നീട് നടക്കുമെന്ന് പ്രധാനാധ്യാപകന്‍ ഒ മാത്യു പറഞ്ഞു
0 Comments