ചൊവ്വയിലും താണയിലും ചെങ്കല്ല് കയറ്റിയെത്തിയ ലോറികള്‍ കുടുങ്ങി
കണ്ണൂര്‍: ചെങ്കല്ല് കയറ്റിയെത്തിയ ലോറി കുടുങ്ങിയതിനെത്തുടര്‍ന്ന് ചൊവ്വയിലും താണയിലും ഗതാഗതതടസ്സം. ചൊവ്വാഴ്ച രാത്രി 7.45-ഓടെയാണ് ചൊവ്വ ധര്‍മസമാജം യു.പി. സ്കൂളിന് എതിര്‍വശത്തായി ലോറിയുടെ ടയര്‍ ഓടയില്‍ കുടുങ്ങി ഗതാഗതതടസ്സമുണ്ടായത്. കണ്ണൂരില്‍നിന്ന് ചാല ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. എതിര്‍വശത്തുനിന്ന് കമ്ബി കയറ്റിയെത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ മുന്‍വശം കമ്ബിയില്‍ തട്ടിയപ്പോള്‍ ഡ്രൈവര്‍ വാഹനം ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ലാബ് തകര്‍ന്ന് പിന്‍ചക്രം ഓടയില്‍ പതിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂം ഇടപെട്ട് ക്രെയിന്‍ എത്തിച്ച് ലോറി മാറ്റിയാണ് ഗതാഗതതടസ്സം ഒഴിവാക്കിയത്.
7.30-ഓടെയാണ് താണ സിഗ്നലില്‍ ചെങ്കല്ല് കയറ്റിയ ലോറി തകരാറുകാരണം റോഡില്‍ നിന്നുപോയത്. സിഗ്നലില്‍ ലോറി അകപ്പെട്ടത് ഏറെനേരം ഗതാഗതതടസ്സത്തിന് കാരണമായി. പോലീസ് മറ്റൊരു ലോറിയെത്തിച്ച് അതിലേക്ക് ചെങ്കല്ല് കയറ്റിയാണ് ലോറി ഇവിടെനിന്ന് മാറ്റിയത്. രണ്ടിടത്തും പോലീസിന്റെ സമയോചിതമായ ഇടപെടല്‍ വലിയ ഗതാഗതക്കുരുക്കൊഴിവാക്കി.


0 Comments