ഇവിടെ ഇങ്ങനെ മതിയോ,,?
ഒടു നാട് പറയുന്നു.!
അടക്കാത്തോട്ടിൽ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ.
കേളകം ; മലയോര സിരാ കേന്ദ്രമായ അടക്കാത്തോട്ടിൽ ബാങ്കുകളുടെ എ.ടി.എം കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ.
ദേശസാൽകൃത ബാങ്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. .കേളകം പഞ്ചായത്തിന്റെ ഏഴു വാർഡുകളിലെ ജനങ്ങൾ സംഗമിക്കുന്ന അടക്കത്തോട്ടിൽ ബാങ്ക് ശാഖ അനുവദിക്കണാമെന്നാവശ്യപ്പെട്ടും സംഘടനകൾ നിവേദനങ്ങൾ നൽകിയിരുന്നു. എട്ടു കിലോമീറ്റർ അകലെ കേളകത്തു എത്തിയാണ് ആയിരക്കണക്കിന് ആളുകൾ ഇടപാടുകൾ നടത്തുന്നത് .പ്രദേശത്തു എ.ടി .എം കൗണ്ടർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ മുമ്പ് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല .
0 Comments