ആകർഷകമായി എയ്റോബിക്സ് പ്രദർശനം



നവംബർ ഒന്നിന് ആരംഭിക്കുന്ന ഫിറ്റ് കണ്ണൂർ പരിപാടിയുടെ ഭാഗമായി സ്പോർട്സ് സ്കൂൾ വിദ്യാർഥികൾ എയറോബിക്‌സ് ഡെമോൺസ്‌ട്രേഷൻ അവതരിപ്പിച്ചു.  ടൗൺ സ്‌ക്വയറിൽ നടന്ന പ്രദർശനത്തിൽ നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. പരിപാടിയിൽ ജില്ലാ കലക്ടർ ടി വി സുഭാഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ജനങ്ങളിൽ പുതിയ കായിക സംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകുടവും സ്പോർട്സ് കൗൺസിലും ഡിടിപിസിയും സംയുക്തമായാണ് ഫിറ്റ് കണ്ണൂർ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 6.30 മുതല്‍ 7.30 വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കും.