കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിന്നു  വാഹന പരിശോധയില്‍  കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 10 കിലോ ഹാന്‍സ് ഉല്‍പ്പെടെയുള്ള  പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി



തലശ്ശേരി ചൊക്ലി സ്വദേശി  ഫലാഹില്‍ റാഷിദിനെയാണ് പിടികൂടിയത്. തലശ്ശേരി, പാനൂര്‍, ചൊക്ലി ഭാഗങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വില്പനക്കായി കൊണ്ടു പോകുന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എക്‌സൈസൈസ് ഇന്‍സ്‌പെക്റ്റര്‍ ബി വിഷ്ണുവിന്റെ നേതൃത്വത്തില്‍  പ്രിവന്റീവ് ഓഫീസര്‍ന്മാരായ അനില്‍ കുമാര്‍ പി.കെ, നിസാര്‍ കൂലോത്ത് ,സിവില്‍ ഓഫീസര്‍മാരായ ശ്രീധരന്‍ സി.കെ, ഹണി.സി, സജേഷ്.പി.കെ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.