വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കി



വയനാട്: മേപ്പാടിയിലെ പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് മൂന്നംഗ മാവോയിസ്റ്റ് സംഘം നോട്ടീസ് വിതരണം ചെയ്തു. പണിക്കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് നോട്ടീസില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ചുളുക്ക എസ്റ്റേറ്റിന്‍റെ പാടിയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കേസെടുക്കുമെന്ന് മേപ്പാടി പോലീസ് വ്യക്തമാക്കി.