കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവംസ്റ്റേജ്  മൽസരങ്ങൾ തുടങ്ങി







കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം തുടങ്ങി. പ്രധാന വേദിയായ കണ്ണൂർ മുനിസിപ്പൽ സ്കുളിലെ കൃഷ്ണ മണ്ഡപത്തിൽ നടന്ന ചടങ്ങ് കണ്ണൂർ മേയർ സുമാബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ചിത്രരചന, കവിതാ രചന, പ്രശ്നോത്തരി ,സമസ്യപൂരണം, പോസ്റ്റർ രചന, വിവർത്തനം, പദ കേളി, അടിക്കുറിപ്പ് രചന, നിഘണ്ടു നിർമാണം പൂരക്കളി, ബാൻഡ് മേളം എന്നിവ ചൊവാഴ്ച നടത്തി.ഇന്നു മുതലാണ് സ്റ്റേജ്  മൽസരങ്ങൾ ' കൗ​മാ​ര​ക​ല​യ്ക്ക് ക​ണ്ണൂ​രി​ൽ തി​രി തെ​ളി​ഞ്ഞ​തോ​ടെ പാ​ച​ക​പ്പു​ര​യും സ​ജീ​വ​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങ് ന​ട​ത്തി. ജി​ല്ലാ ഡെ​പ്യൂ​ട്ടി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ നി​ർ​മ​ലാ​ദേ​വി, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​ടി. സു​ധീ​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ വെ​ള്ളോ​റ രാ​ജ​ൻ, ഇ. ​ബീ​ന എ​ന്നി​വ​ർ പ​ങ്കെടു​ത്തു. പ​യ്യ​ന്നൂ​ർ അ​ന്നൂ​രി​ലെ പാ​ച​ക​ര​ത്നം ദാ​മോ​ദ​ര പൊ​തു​വാ​ളാ​ണ് ഭ​ക്ഷ​ണം ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും 5,000 പേ​ർ​ക്കാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. 1,500 പേ​ർ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഒ​രു​ക്കും. വൈ​കു​ന്നേ​രം ചാ​യ​യും ല​ഘു​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും.

ഇ​ന്നു​മു​ത​ൽ നാ​ലു​ദി​വ​സ​വും ഭ​ക്ഷ​ണംവിളമ്പും. രാ​ത്രി ഭ​ക്ഷ​ണം ഉ​ണ്ടാ​വി​ല്ല. ദി​വ​സേ​ന വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ളാ​ണ് ന​ൽ​കു​ക. രാ​വി​ലെ ഉ​പ്പു​മാ​വും ക​ട​ല​ക്ക​റി​യും. ഉ​ച്ച​യ്ക്ക് സ​ദ്യ ന​ൽ​കും. ആ​ദ്യ​ദി​വ​സം സ​ദ്യ​യോ​ടൊ​പ്പം ഗോ​ത​ന്പ് പാ​യ​സ​വും ര​ണ്ടാം​ദി​വ​സം പാ​ൽ​പ്പാ​യ​സ​വും മൂ​ന്നാ​ം ദി​വ​സം പ്ര​ഥ​മ​നും ന​ൽ​കും. സ​മാ​പ​ന ദി​വ​സം സ്പെ​ഷ​ൽ പാ​യ​സ​മാ​ണ്. സാ​ന്പാ​ർ, കൂ​ട്ടു​ക​റി, പ​ച്ച​ടി, മാ​ങ്ങാ അ​ച്ചാ​ർ, അ​വി​യ​ൽ, ഉ​പ്പേ​രി, ര​സം, മോ​ര് എ​ന്നി​വ​യാ​ണ് സ​ദ്യ​യ്ക്കു ന​ൽ​കു​ന്ന വി​ഭ​വ​ങ്ങ​ൾ. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മെ​നു​വി​ൽ മാ​റ്റ​മു​ണ്ടാ​കും. പു​ളി​ശേ​രി​യും മ​സാ​ല​ക്ക​റി​യും മാ​റി​ന​ൽ​കും. സ​യ​ൻ​സ് പാ​ർ​ക്കി​ലെ മെ​ൻ ഐ​ടി​ഐയി​ലാ​ണ് ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സ​ദ്യ​വ​ട്ട​ങ്ങ​ളു​ടെ ഒ​രു​ക്കം ആ​രം​ഭി​ച്ചു.  ദാ​മോ​ദ​ര പൊ​തു​വാ​ളി​നെ കൂ​ടാ​തെ 18 സ​ഹാ​യി​ക​ളും പാ​ച​ക​പ്പു​ര​യി​ലെ​ത്തി പാ​ച​കം ആ​രം​ഭി​ച്ചു. ക​ളി​യാ​ട്ട​ങ്ങ​ൾ​ക്ക് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക് സ​ദ്യ​യൊ​രു​ക്കി​യ​തി​ന് പാ​ച​ക​ക​ല ഫെ​ലോ​ഷി​പ്പ് ന​ൽ​കി ദാ​മോ​ദ​ര​പൊ​തു​വാ​ളി​നെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്. പ​തി​നെ​ട്ടാം ത​വ​ണ​യാ​ണ് ജി​ല്ലാ-​സ​ബ്ജി​ല്ലാ ത​ല​ങ്ങ​ളി​ൽ ദാ​മോ​ദ​ര പൊ​തു​വാ​ൾ ഭക്ഷണം ഒ​രു​ക്കു​ന്ന​ത്. ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ 13 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 7,785 വി​ദ്യാ​ർ​ഥി​ക​ൾ 326 ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​യ്ക്കും.ഇന്ന് രാവിലെ എച്ച് എസ് എസ് ചെണ്ട, തായമ്പക, ചെണ്ടമേളം, പഞ്ചാവാദ്യം, അറബിക് നാടകം ,ഒപ്പന, കഥാപ്രസംഗം, ഉറുദു പദ്യം, നാദസ്വരം, സംസ്കൃതനാടകം എന്നിവയും നടക്കും.