കൂത്തുപറമ്ബ് രക്തസാക്ഷിത്വത്തിന് ഇന്ന് 25വയസ്സ്
കൂത്തുപറമ്ബിന്റെ ജ്വലിക്കുന്ന ഓര്‍മയ്‌ക്ക് തിങ്കളാഴ്‌ച 25 വയസ്സ്. തീയുണ്ടകള്‍ക്കും തോല്‍പ്പിക്കാനാവാത്ത യുവജന മുന്നേറ്റത്തിന്റെ കനലാളുന്ന സ്‌മരണയില്‍ സമരഭൂമിയില്‍ പതിനായിരങ്ങള്‍ സംഗമിക്കും. അനശ്വര രക്തസാക്ഷികള്‍ കെ കെ രാജീവന്‍, കെ വി റോഷന്‍, ഷിബുലാല്‍, സി ബാബു, കെ മധു എന്നിവരുടെ ജീവാര്‍പ്പണത്തിന്റെ ഓര്‍മയാണ് പുതുക്കുന്നത്.
ദിനാചരണത്തോടനുബന്ധിച്ച് ഞായറാഴ്‌ച അഞ്ച് രക്തസാക്ഷിഗ്രാമങ്ങളില്‍ അനുസ്‌മരണ റാലിയും പൊതുസമ്മേളനവുമുണ്ടായി. ബലികുടീരങ്ങളില്‍നിന്നുള്ള ദീപശിഖ തിങ്കളാഴ്‌ച സമരഭൂമിയില്‍ ജ്വലിപ്പിക്കും. കൂത്തുപറമ്ബ് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിന് അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്യും. യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തില്‍ പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ 1994 നവംബര്‍ 25ന് പൊലീസ് നടത്തിയ വെടിവയ്‌പ്പിലാണ് അഞ്ചുപേര്‍ രക്തസാക്ഷികളായത്.
ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പന്‍ 25 വര്‍ഷമായി കിടപ്പിലാണ്. മറ്റു പലര്‍ക്കും വെടിയേറ്റു. ഇരുനൂറിലേറെപ്പേര്‍ ഭീകര മര്‍ദനത്തിനിരയായി. കൂത്തുപറമ്ബ് അര്‍ബന്‍ ബാങ്ക് ശാഖ ഉദ്‌ഘാടനംചെയ്യാന്‍ മന്ത്രി എം വി രാഘവനെത്തിയപ്പോള്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കുനേരെയായിരുന്നു വെടിവയ്‌പ്പ്


0 Comments