രാജഗോപാലനും കാര്‍ത്യായനിക്കും സ്നേഹവീട് സ്വന്തമായി







കൂത്തുപറമ്ബ്: ശങ്കരനെല്ലൂര്‍ എല്‍.പി. സ്കൂളിന് സമീപത്തെ രാജഗോപാലന്‍-കാര്‍ത്യായനി ദമ്ബതിമാര്‍ക്ക് കൂത്തുപറമ്ബ് ലയണ്‍സ് ക്ലബ്ബ് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ഡിസ്ട്രിക്‌ട് ഗവര്‍ണര്‍ ഡോ. എസ്.രാജീവ് നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് എ.പ്രദീപ് അധ്യക്ഷത വഹിച്ചു. മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസീത മുഖ്യാതിഥിയായിരുന്നു. കാണി പ്രകാശന്‍, പി.പി.സതീഷ് കുമാര്‍, വാര്‍ഡംഗം സി.കൃഷ്ണന്‍, കെ.സുരേഷ് ബാബു, ദീപു ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിവഴി അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചുനല്‍കിയത്.