കേന്ദ്രത്തിനെതിരെ പടക്കൊരുങ്ങി കോണ്‍ഗ്രസ്; രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്‌ നേത്യത്വം നല്‍കുന്ന രാജ്യ വ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. സംസ്ഥാന തലത്തില്‍ ജില്ലാ കേന്ദ്രങ്ങളിലാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ പിന്തുണ അറിയിച്ചിരുന്നു.

സാമ്ബത്തിക തകര്‍ച്ച, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, എന്നിവ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇന്നു മുതല്‍ നവംബര്‍ 15 വരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പ്രതിഷേധം തുടരും. ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയില്‍ പ്രക്ഷേഭ റാലിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തല്‍ സംഭവവും പ്രക്ഷോഭത്തില്‍ ചര്‍ച്ചയാകും. കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കോണ്‍ഗ്രസ് ശക്തമാക്കും. പാര്‍ലമെന്‍ററി സമിതികളില്‍ അന്വേഷണം ആവശ്യപ്പെടാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.