കേളകം മേഖലയിലെ ചെങ്കൽ വാഹനങ്ങൾ പണിമുടക്കി പ്രതിഷേധിക്കുന്നു.
ലോറി ഡ്രൈവറെ അകാരണമായി മർദ്ദിച്ചതിനാലാണ് പണിമുടക്ക് .വയനാട് നിന്ന് ചെങ്കല്ല് ഇറക്കി വരുന്ന ലോറിയുടെ ഡ്രൈവർ ജോമോനെ സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് ടവേര കാറിലെത്തിയ ഒരുസംഘം മർദ്ദിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് ജോമോൻ ഇരിട്ടി ഗവ: ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമത്തിൽ പ്രതിഷേധിച്ച് അക്രമികളെ അറസ്റ്റ് ചെയ്യണം എന്നാവിശ്യപെട്ടാണ് ഇരിട്ടി - കേളകം മേഖലയിലെ ചെങ്കൽ വാഹനങ്ങൾ പണിമുടക്കി പ്രതിഷേധിക്കുന്നത്
0 Comments