മലയോരത്തിലെ സിനിമ പ്രേക്ഷകർക്ക് ഇനി വസന്തകാലം   പേരാവൂരിന്റ വികസന  കുതിപ്പിന് ആക്കം കൂട്ടി പേരാവൂരിൽ ഔറ സിനിമാസ് നാളെ നാടിന് സമർപ്പിക്കും.
അറ്റ്മോസ് ശബ്ദസംവിധാനമുള്ള മലയോരത്തെ ഏക തീയറ്ററാന് ഔറ സിനിമാസ്.

പേരാവൂർ :വ്യാപാര രംഗത്ത് അനുദിനം കുതിക്കുന്ന പേരാവൂരിൽ ഈയടുത്ത് ഉദ്ഘാടനം ചെയ്യപ്പെട്ട ക്രിസ്റ്റൽ മാളിലാണ് രണ്ട് സ്‌ക്രീനുകളോടെയുള്ള ഔറ കാർണിവൽ സിനിമാസ് പ്രവർത്തനം തുടങ്ങുന്നത്.
തിയറ്ററിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി നിർവ്വഹിക്കും.ചടങ്ങിൽ പേരാവൂരിലെ രാഷ്ട്രീയ കക്ഷി നേതാക്കൾ,വ്യാപാരി നേതാക്കൾ തുടങ്ങി മുഴുവൻ മേഖലകളിലുള്ളവരും സംബന്ധിക്കും.വെള്ളിയാഴ്ച മുതലാണ് സിനിമാ പ്രദർശനം തുടങ്ങുക. അറ്റ്മോസ് ശബ്ദസംവിധാനമുള്ള മലയോരത്തെ ഏക തീയറ്ററാന് ഔറസിനിമാസ്. രണ്ട് സ്ക്രീനുകളാണ് തിയറ്റർ കേംപ്ലക്സിൽ ഉള്ളത്.

1957-ലാണ് പേരാവൂരിൽ ആദ്യമായി സിനിമാ പ്രദർശനം തുടങ്ങുന്നത്.കെ.കുഞ്ഞിരാമൻ നായരുടെ ഉടമസ്ഥതയിൽ നിടുംപൊയിൽ റോഡരികിലാരംഭിച്ച ന്യൂ കേരള ടാക്കീസാണ് മേഖലയിലെ ആദ്യ സിനിമാ ടാക്കീസ്.പിന്നീട് തൊണ്ടിയിൽ ടൗണിൽ ഉദയ ടാക്കീസും പേരാവൂരിൽ തന്നെ അജിന ടാക്കീസും പ്രവർത്തനം തുടങ്ങി.


രണ്ട് മാസങ്ങൾക്ക് മുൻപ് ആരംഭിക്കേണ്ടിയിരുന്ന ടാക്കീസിന്റെ പ്രവർത്തനം , ഒറ്റയാൾ സമരക്കാരുടെ മറവിൽ ചിലർ നടത്തിയ അനാവശ്യ ഇടപെടലുകൾ കാരണമാണ് ഇത്രയും വൈകിയത്.പേരാവൂർ ടൗണിന്റെ വികസനത്തിൽ അസൂയയുള്ള ചിലർ ബിനാമികളെക്കൊണ്ട് വിവരാവകാശ നിയമം ഉപയോഗിച്ച് ടാക്കീസ് ഇല്ലാതാക്കാൻ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു.

വീണ്ടും ഇതേ കുതന്ത്രങ്ങളുമായി ഇത്തരക്കാർ രംഗത്തുണ്ടെന്നാണ് അറിയുന്നത്.പേരാവൂർ ടൗണിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായി പ്രതികരിക്കാൻ രംഗത്തിറങ്ങുമെന്ന് ചേംബർ ഓഫ് പേരാവൂർ അധികൃതർ പറഞ്ഞു.