കൊട്ടിയൂർ വെങ്ങലോടിയിലെ ബസ് കാത്തിരുപ്പുകേന്ദ്രം അപകടാവസ്ഥയിൽ
കൊട്ടിയൂർ: കൊട്ടിയൂർ വെങ്ങലോടിയിലെ ബസ് കാത്തിരുപ്പുകേന്ദ്രം അപകടാവസ്ഥയിൽ. ഭിത്തിയിൽ പലസ്ഥലത്തും വിള്ളൽവീണും കാലപ്പഴക്കത്താലും തകർച്ചയിലാണ് ബസ് കാത്തിരുപ്പു കേന്ദ്രം. സ്വകാര്യ വ്യക്തികൾ പതിറ്റാണ്ടുകൾക്കു മുൻപ് നിർമ്മിച്ച കാത്തിരുപ്പു കേന്ദ്രത്തിന്റെ ഓടിട്ട മേൽക്കൂരയും അപകടാവസ്ഥയിലാണുള്ളത്. അപകടത്തിലായതിനേത്തുടർന്ന് ഇപ്പോൾ കാത്തിരുപ്പു കേന്ദ്രത്തെ ആളുകൾ ആശ്രയിക്കാറില്ല. കാലപ്പഴക്കത്താൽ തകർച്ചയിലെത്തിയ കേന്ദ്രം മാറ്റി പകരം പുതിയ സംവിധാനമേർപ്പെടുത്തണമെന്നാണ് വെങ്ങലോടിയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങൾ ആവശ്യപ്പെടുന്നത്.
0 Comments