കൊളക്കാട്: മുൻ രാജ്യസഭ എം.പി.ജോ യ് എബ്രാഹാമിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇടകുറ്റി- പൂളക്കുറ്റി റോഡ് ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി ബ്രിട്ടോ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് മെമ്പർമാരായ ഷാൻന്റി  സെബാസ്റ്റ്യൻ, ബാബു അബ്രഹാം, തോമസ് ടി. മാലത്ത്, ജോർജുകുട്ടി ഇരുമ്പുകുഴി, ഷാജി കൈതക്കൽ, പോൾ പടിഞ്ഞാറേട്ട്, ഷാജി കൊളശ്ശേരി, ബെന്നി വള്ളാംകുഴി, ബെന്നി പടിഞ്ഞാറേട്ട് തുടങ്ങിയവർ സംസാരിച്ചു.10
ലക്ഷം രൂപ ചിലവിൻ 300 മീറ്റർ കോൺക്രീറ്റ് റോഡാണ് നിർമ്മിച്ചത്.