പേരാവൂർ : തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിനും , പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന വില്ലേജ് ഓഫീസ് ധർണ്ണയ്ക്കും ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് . കെ.സി.വൈ.എം പേരാവൂർ മേഖലയുടെ ഐക്യദാർണ്ഡ്യ ജാഥയും പൊതുയോഗവും നടന്നു . പൊതുയോഗം കെ.സി.വൈ.എം പേരാവൂർ മേഖല ഡയറക്ടർ റവ.ഡോ.സന്തോഷ് നെടുംങ്ങാട്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എം തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി വിപിൻ മാറുകാട്ടുകുന്നേൽ , അഖിൽ എടത്താഴെ , ജിബിൻ തയ്യിൽ , തോമസ് പാറയ്ക്കൻ , ജോണി വടക്കേക്കര , ജ്യോതിഷ് തുമ്പാനത്ത് , അഖിൽ ബേബി , ജിമ്മി ജോസഫ് എന്നിവർ പ്രസംഗിച്ചു .