ആദിശ്രീ തുടര്‍ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ഇന്ന്
കേരള സര്‍ക്കാര്‍, കേരള സംസ്ഥാന സാക്ഷരത മിഷന്‍, കണ്ണൂര്‍ ജില്ല കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആറളം ഫാമിലെ നിരക്ഷരര്‍ക്കായി നടപ്പാക്കുന്ന ആദിശ്രീ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 16) രാവിലെ 11ന് ആറളം ഫാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വ്വഹിക്കും. സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും. പയ്യന്നൂര്‍ സംസ്‌കൃത സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വ്വെ വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും.
0 Comments