ഇരിട്ടി : ഡിസംബർ 6 , 7 തീയതികളിൽ പുന്നാട് നിവേദിതാ വിദ്യാലയത്തിൽ വെച്ച് നടക്കുന്ന ഭാരതീയ വിദ്യാനികേതൻ കണ്ണൂർ ജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ പി.എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയ ക്ഷേമസമിതി പ്രസിഡന്റ് കെ. ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സിക്രട്ടറി കെ. പ്രമോദ്, സ്‌കൂൾ മാനേജർ സി.പി. സുരേന്ദ്രൻ , പ്രിൻസിപ്പാൾ എ. ആനന്ദൻ മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ പ്രജിത്ത് ചാലാറത്ത് , സ്റ്റാഫ് സിക്രട്ടറി കെ. രഞ്ജിനി, എന്നിവർ സംസാരിച്ചു.