കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ ഗവൺമെന്റ് എൽപി സ്കൂളിനെ ഏറ്റെടുത്ത് ഡിവൈഎഫ്ഐ മാട്ടറ യൂണിറ്റ്
ഇരിട്ടി, മാട്ടറ : കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഓർമകൾക്ക് 25 വർഷം പൂർത്തിയാകുന്ന നവംബർ 25 നോടനുബന്ധിച്ച് യൂണിറ്റ് പരിധിയിലെ ഗവൺമെന്റ് എൽപി സ്കൂളിനെ ഏറ്റെടുത്ത് ഡിവൈഎഫ്ഐ മാട്ടറ യൂണിറ്റ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഉളിക്കൽ മേഖലയിലെ മാട്ടറ യൂണിറ്റ് ആണ് മാതൃകാപരമായ പ്രവർത്തനം ഏറ്റെടുത്ത ത്.
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്ന ഡിവൈഎഫ്ഐ യുടെ പ്രഖ്യാപിത നിലപാടിന് പിന്തുണ അറിയിച്ചു കൊണ്ട് ശ്രദ്ധേയമായ പരിപാടി ഡിവൈഎഫ്ഐ മാട്ടറ യൂണിറ്റ് .
സ്കൂളിലേക്ക് ആവശ്യമായ ഫാനുകൾ, കുടിവെള്ള കെറ്റിലുകൾ, വിവിധ വലിപ്പത്തിലുള്ള സൈക്കിളുകൾ, വാതിലുകൾ, കളിപ്പാട്ടങ്ങൾ, ബൾബുകൾ, ഹാളിലേക്ക് ഉന്നതനിലവാരമുള്ള ഒരു സൗണ്ട് സിസ്റ്റം തുടങ്ങിയ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള സാധനങ്ങൾ ആണ് വിതരണം ചെയ്തത്
0 Comments