നീന്തല്‍ പരിശീലനം നാളെ
കണ്ണൂർ: സംസ്ഥാന യുവജനക്ഷേമബോര്‍ഡ് മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജല അപകടമരണങ്ങള്‍ കുറക്കുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കളെ സന്നദ്ധരാക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സിലെ അംഗങ്ങള്‍ക്ക് കടലില്‍ നീന്തല്‍ പരിശീലനം നല്‍കുന്നു. 40 ഓളം യുവതീ യുവാക്കള്‍ പങ്കെടുക്കുന്ന പരിശീലനത്തിന്റെ ഫ്‌ളാഗ് ഓഫ് മുഴപ്പിലങ്ങാട് ബീച്ചില്‍ നാളെ (നവംബര്‍ 22) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വ്വഹിക്കും. യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ബിജു കണ്ടക്കൈ അധ്യക്ഷത വഹിക്കും.