പുളിങ്ങോം കൊട്ടത്തലച്ചിയില്‍ പുലിയുടേതാണെന്ന് സംശയിക്കുന്ന കാല്പാടുകള് കണ്ടെത്തി
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കൊട്ടത്തലച്ചിയില്‍ പുലിയുടേതെന്ന് കരുതുന്ന കാല്പാടുകള് കണ്ടു. ഇന്നലെ രാത്രി എട്ടോടെ പട്ടികള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് സാധാരണയില്‍ കൂടുതല്‍ വലിപ്പമുള്ള കാല് പാടുകള്‍ കണ്ടത്. പുലിയുടേതാണെന്ന സംശയത്തിലാണ് നാട്ടുകാര്‍. പട്ടിയും പൂച്ചയും വയ്ക്കുന്നതിനേക്കാള്‍ ദൂരം ദൂരമാണ് കാല് പാടുകള്‍ കാണുന്നത്. ഇതാണ് പുലിയാണെന്ന സംശയം വര്‍ദ്ധിക്കുവാന്‍ കാരണം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വനം വകുപ്പുദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തും. മുന്‍പ് നിരവധി കുടുംബങ്ങള്‍ ഈ ഭാഗത്ത് താമസിച്ചിരുന്നതാണ്.

0 Comments