തലശ്ശേരി:കതിരൂർ അഞ്ചാം മൈൽ പള്ളിയിൽ ബാബരി നീതി നിഷേധത്തിനെതിരായ ലഘുലേഖ വിതരണം ചെയ്യുകയായിരുന്ന പോപുലർ ഫ്രണ്ട് പ്രവർത്തകരെ അന്യായമായി മർദ്ധിച്ച സി പി എം നടപടി പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് തലശ്ശേരി ഡിവിഷന്‍ സെക്രട്ടറി റിയാസ് പ്രസ്താവിച്ചു .
ബാബരി മസ്ജിദ് നീതി നിഷേധത്തിനെതിരെ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ന് ജുമുഅ നമസ്കാരത്തിന് ശേഷം കതിരൂർ അഞ്ചാം മൈൽ ജുമാ മസ്ജിദിനു വെളിയിൽ വച്ചു ലഘുലേഖ വിതരണം നടത്തിയത് സമാധാനപരമായി ലഘുലേഖ വിതരണം ചെയ്യുന്ന പ്രവര്‍ത്തകരെ cpm കാർ ആക്രമിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും CPM ഉന്നത നേതാക്കളുടെ ഇടപെടലിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ ആയുധം കൈവശം വച്ചെന്ന് പറഞ്ഞു പോലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ദേശീയ തലത്തിൽ ബാബരി മസ്ജിദ് വിധി നീതിനിഷേധമാണെന്നു പ്രസ്താവിക്കുകയും എന്നാൽ ജനാധിപത്യ രീതിയിൽ പ്രധിഷേധിക്കുന്ന ന്യൂനപക്ഷങ്ങൾക്കു നേരെ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന CPM ന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും റിയാസ് പ്രസ്താവനയില്‍ പറഞ്ഞു

0 Comments