നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്. പകരം സിആര്‍പിഎഫിന്റെ സുരക്ഷ നല്‍കാനാണ് ആലോചന.
നിലവില്‍ വിദേശയാത്രകളില്‍ നെഹ്റു കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ എസ്പിജി സുരക്ഷ കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രം പിന്‍വലിച്ചിരുന്നു. നിലവില്‍ സിആര്‍പിഎഫിനാണ് മന്മോഹന് സിംഗിന്റെ സുരക്ഷ ചുമതല.


0 Comments