മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് : പരസ്യ ബാലറ്റ് തന്നെ വേണമെന്നും സുപ്രീം കോടതി
ദില്ലി: മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ സുതാര്യമാകണം. വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ മാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് ദിവസം നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് രമണയാണ് വിധി വായിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.


0 Comments